സംസ്ഥാനത്തെ വിവിധ കോളജിൽ കെ.എസ്.യു വിന് അട്ടിമറി വിജയം
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ കോളജിൽ കെ.എസ്.യു വിന് അട്ടിമറി വിജയം. മാർ ഇവാനിയോസ് കോളേജ് യൂണിയൻ 24 വർഷത്തിന് ശേഷം എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു പിടിച്ചെടുത്തു. 14 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവ : കോളേജ് യൂണിയനും കെ.എസ്.യു തിരിച്ചു പിടിച്ചു. പെരിങ്ങമ്മല ഇഖ്ബാൽ കോളേജിലും കെ.എസ്.യുവിന് വൻ വിജയം . തിരുവനന്തപുരം ലോ കോളേജും കെഎസ്‌യുവിന് വിജയം കൊയ്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് പെരിങ്ങമ്മല ഇഖ്ബാൽ കോളജിൽ എസ്എഫ്ഐ-കെഎസ് സംഘർഷത്തിൽ പൊലീസ് ലാത്തി വീശി. തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ സംഘർഷം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി എസ്എഫ്ഐയ്ക്കായിരുന്നു യൂണിയൻ.ഇത്തവണ അത് കെഎസ്‌യു തിരിച്ചു പിടിച്ചു. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇവാനിയോസിലും എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കേരള സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തോന്നക്കൽ എജെ കോളജിലും പാങ്ങോട് മന്നാനിയ കോളജിലേയും മുഴുവൻ സീറ്റിലും കെഎസ വിജയിച്ചു. കേരള യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്ഐ നിലർത്തി.