തമ്മനത്ത് കൂറ്റൻ ജലസംഭരണി തകർന്ന് വൻ അപകടം

Spread the love

കൊച്ചി: തമ്മനത്ത് കൂറ്റൻ ജലസംഭരണി തകർന്ന് വൻ അപകടം. 1.35 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്കാണ് പുലർച്ചെ മൂന്ന് മണിയോടെ തകർന്ന് വീണത്. കോർപ്പറേഷൻ നാല്പത്തിയഞ്ചാം ഡിവിഷനിലെ ജലസംഭരണിയാണ് തകർന്നത്. ഇതിന് 40 വർഷത്തിലേറെ പഴക്കമുള്ളതായും റിപ്പോർട്ട്. ജലസംഭരണി തകർന്നതോടെ ഇതിനു പിന്നിലായുള്ള പത്തോളം വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു. വെള്ളത്തിൽ നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി ഇവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.1.35 കോടി ലിറ്റർ ശേഷിയുള്ള ടാങ്കാണ് തകർന്നത്. അപകടം ഉണ്ടാകുന്ന സമയത്ത് 1.15 കോടി ലിറ്റർ വെള്ളം സംഭരണയിൽ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു. ഇതിൽ ഒരു ക്യാബിനന്റെ ഒരു ഭാഗത്തെ ഭിത്തി അടർന്നാണ് അപകടം ഉണ്ടായത്. പുലർച്ചയായതിനാൽ ആളുകൾ അറിയാൻ വൈകിയതിനാൽ ദുരന്തം ഇരട്ടിയാക്കി. റോഡുകളിലേക്ക് വെള്ളത്തിൽ വാഹനങ്ങൾ അടക്കം ഒഴുകിപ്പോയി. നിലവിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം: കേരളത്തിൽ ഒരു ഇടവേളയ്ക്കുശേഷം തുലാവർഷം വീണ്ടും കനക്കുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *