കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരാണ് പൊളളലേറ്റ് മരിച്ചത്. പ്രവാസിയായ രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്.മൂവരുടെയും മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവരുടെ വീടും സ്ഥലവും ജപ്തി നേരിടുന്ന സാഹചര്യമുണ്ടായിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *