കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിലേക്ക് ഒരു ജനപ്രിയ ഉൽപ്പന്നം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ

Spread the love

കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിലേക്ക് ഒരു ജനപ്രിയ ഉൽപ്പന്നം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ജനറേഷൻ ഐപാഡ് മിനിയുടെ വൈ- ഫൈ, സെല്ലൂലാർ മോഡുകളെയാണ് കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തിയത്. അതേസമയം, ഈ ഉൽപ്പന്നം ഉപയോഗിക്കുന്നവർക്ക് ആപ്പിൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സർവീസ് പ്രൊവൈഡർമാർക്ക് ഉപകരണത്തിന്റെ പാട്സുകൾ ഓർഡർ ചെയ്യാൻ കഴിയാത്തതിനാൽ, ആപ്പിളിൽ നിന്ന് ഈ പ്രൊഡക്ടുകൾക്ക് യാതൊരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.2014- ലാണ് മൂന്നാം ജനറേഷൻ ഐപാഡ് മിനി ആപ്പിൾ പുറത്തിറക്കിയത്. ഈ ഉൽപ്പന്നത്തിന് കുറഞ്ഞ കാലയളവുകൊണ്ട് വൻ ജനപ്രീതി ലഭിച്ചിരുന്നു. ഏഴ് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെയാണ് കാലഹരണപ്പെട്ട ലിസ്റ്റിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത്. അതേസമയം, അഞ്ച് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെ വിന്റേജ് ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *