അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഇക്വിനോക്ട്
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ഇക്വിനോക്ട്. യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹാർട്ട് വെഞ്ച്വർ ഫണ്ട് പ്രോജക്ട് നേടിയതോടെയാണ് രാജ്യാന്തരതലത്തിൽ ഇക്വിനോക്ട് ശ്രദ്ധ നേടിയത്. 72 രാജ്യങ്ങളിൽ നിന്നുള്ള 400 സ്റ്റാർട്ടപ്പുകളിൽ നിന്ന് വെറും 7 സ്റ്റാർട്ടപ്പുകളാണ് പ്രഥമ യൂണിസെഫ് ഇനോവേഷൻ ഫണ്ട് കരസ്ഥമാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ജനപങ്കാളിത്തത്തോടെ ശാസ്ത്രീയ അതിജീവന സാധ്യതകൾ പഠിക്കുന്ന ടെക് സ്റ്റാർട്ടപ്പ് സംരംഭമാണ് ഇക്വിനോക്ട്.യൂണിസെഫ് പ്രോജക്ടിന്റെ ഭാഗമായി ഇക്വിനോക്ട് ഇത്തരത്തിലുള്ള ഒരു പ്രളയ സാധ്യത പഠനം ചാലക്കുടി, പെരിയാർ നദീതീരങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെയാണ് പ്രളയ ആഘാത സാധ്യതകൾ സ്റ്റാർട്ടപ്പ് വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇക്വിനോക്ട്-സിആർസി പുത്തൻവേലിക്കര എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ മുപ്പതോളം ജനകീയ മഴമാപിനികൾ ഈ നദീതടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ അടിസ്ഥാനമാക്കിയും ഇക്വിനോക്ട് പഠനങ്ങൾ നടത്തിവരികയാണ്.