പൂക്കളുടെ ഗ്രാമമായ തോവാള ഓണക്കച്ചവടത്തിന് ഒരുങ്ങി
നാഗർകോവിൽ : അത്തം പിറന്നതോടെ പൂക്കളുടെ ഗ്രാമമായ തോവാള ഓണക്കച്ചവടത്തിന് ഒരുങ്ങി. ദിസവും 500 Sണ്ണോളം പൂക്കൾ വരുന്ന തോവാളയിൽ കേരളത്തിൽ ഓണപുലരിയാതോടെ 1000 ടണ്ണോളം പൂക്കളാണ് മാർക്കറ്റിൽ ഇപ്പോൾ എന്തുന്നത്. ദിവസേന 30 ടണ്ണോളം വിൽപ്പനയാകുമെന്നാണ് കണക്ക്. ചുവന്ന മഞ്ഞ ജമന്തി, വെള്ള ചെറിയ ജമന്തി, അരളിപ്പൂക്കൾ, വാടാമുല്ല, താമര , ജണ്ട് മല്ലി, ഇവയാണ് ഇവിടെ ആകർഷണമായ പൂക്കൾ തോവാളയ്ക്കു 10. കി.മീറ്റർ ചുറ്റളവിലുള്ള ആവരക്കുളം, കുമാരപുരം , മാധവാലയം , പഴവൂർ, ചിദംബരം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പൂകൃഷിയുള്ളത്. ഇവിടെ നിന്നാണ് കൂടുതൽ പൂക്കൾ കച്ചവടത്തിനായി എത്തിയത്. പൂകൃഷി വരുമാനത്തിൽ നിന്ന് തോവാളയിലും പരിസര പ്രദേശങ്ങളിലും 1500 ഓളം കുടുംബങ്ങൾ ജീവിക്കുന്നുണ്ട്. ഇവരൊക്കെ വളരെ പ്രതീക്ഷയോടെയാണ് ഓണവിപണിയെ കാത്തിരിക്കുന്നത്.


 
							 
							