ഇന്ന് അത്തം : ഇനി തിരുവോണത്തിന് പതിനൊന്ന് ദിവസം

Spread the love

ഇന്ന് അത്തം കേരളക്കര കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പതിനൊന്ന് ദിവസം മാത്രം ‘ മുറ്റത്ത് പൂക്കൾ നിറയും. കൊല്ലവർഷം 1201-ാം ആണ് ചിങ്ങം നാലാം തീയതി. പഞ്ഞകർക്കടകത്തെ മറികടന്ന് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാം. ആദ്യ അത്തം വീട്ടുമുറ്റത്തെത്തി, എല്ലാവരും ഇന്നേദിവസം വരവേൽക്കേണ്ടത് പൂക്കളമിട്ടാണ്. അത്തത്തിന് തുമ്പ, അതാണ് പ്രമാണം. അങ്ങനെ ഓരോ ദിവസവും മുറ്റത്തെത്തേണ്ട പൂക്കൾക്കും ചില സമ്പ്രദായങ്ങളുണ്ട്. മഹാബലി തമ്പുരാനെ ക്ഷണിക്കുന്നതാണ് മലയാളിയുടെ ഓരോ ഓണനാളും. അദ്ദേഹത്തിന് കൊല്ലത്തിൽ ഒരിയ്ക്കൽ മാത്രം അനുവദിച്ചുകൊടുത്തിട്ടുള്ള തിരുവോണ നാളിലേയ്ക്കാണ് തൻ്റെ പ്രജകളെ കാണാനെത്തുന്ന കേരളക്കരയുടെ തമ്പുരാൻ്റെ സ്മരണയ്ക്കെന്നോണമാണ് ഓണം ഒരുക്കുന്നതെന്നാണ് ഐതീഹ്യം.മലയാളിക്ക് കൈമോശംവന്നുപോകുന്ന ഇത്തരം ഓണദിനങ്ങളെ വീണ്ടെടുക്കുന്നതാകട്ടെ ഈ ഓണക്കാലം. എല്ലാവർക്കും അത്തപ്പൂക്കളമൊരുക്കാൻ വലിയ ഇഷ്ടമാണ്. സത്യാത്തിൽ ഓണാഘോഷങ്ങൾ തുടങ്ങുന്നത് തന്നെ അത്തപ്പൂക്കളത്തിൽ നിന്നാണ്. എന്നാൽ യഥാവിഥികളോടെ പൂക്കളമൊരുക്കാൻ ഇന്നത്തെ തലമുറ മറന്നുപോയിരിക്കുന്നു. ആദ്യദിനം രൂമ്പമാത്രമാണ് അത്തക്കളത്തിൽ എത്തേണ്ടത്. അതായത് മഹാബലിയ്ക്ക് ഏറെ പ്രിയപ്പെട്ട പൂവുമായി വേണം ഇന്ന് തുടങ്ങാൻഅടുത്ത ദിവസം തുമ്പയ്ക്കൊപ്പം തുളസിപ്പൂക്കൾക്കൂടി ഉപയോഗിക്കാം. പിന്നാലെ തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ എന്നിവയും ഉപയോഗിക്കാം. പണ്ട് ചാണകം മെഴുകിയ മുറ്റത്താണ് പൂക്കളമിടുക. അണുവിമുക്തമാക്കാനുള്ള ചാണകത്തിൻ്റെ ഗുണവും അന്ന് വിനിയോഗിക്കപ്പെട്ടു. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കു ന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്.തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം പ്രാദേശികമായ മാറ്റങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *