പെരിങ്ങമല അജി.സംസ്ഥാന സെക്രട്ടറി
പ്രസിദ്ധീകരണത്തിന് ‘ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന സുരക്ഷാ പാളിച്ചകൾ’
വളരെ ഗൗരവത്തോടുകൂടി കാണണമെന്നും
സ്വർണ്ണ ദണ്ഡ് ‘കാണാതായതും പിന്നെ കണ്ടെത്തിയ സംഭവം.അവിടെ നിന്ന് എങ്ങനെ കടത്താൻ സാധിച്ചതെന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള അതിസാങ്കേതിക സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്ന ക്യാമറകളുടെ നിരീക്ഷണത്തിൽ കണ്ടെത്താൻ സാധിക്കാത്തതിനെ
ക്കുറിച്ചും ക്യാമറകളുടെ നിലവാരവും പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നും ഇതിനു മുമ്പും പൂജാ പാത്രമായ പിത്തളയിലെ ചെമ്പുപാത്ര പുറത്തുപോയതും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ സുരക്ഷയിൽ ഉണ്ടായ പാളിച്ചകൾ ആണെന്ന് മുൻ ശ്രീപത്മനാഭസ്വാമി ടെമ്പിൾ യൂണിയൻ BKS ൻ്റെ സെക്രട്ടറിയും ശിവസേന ubt’സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി.
പത്രപ്രസ്താവനയിൽ കൂടി അറിയിച്ചു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റികൾക്ക് ഈ വീഴ്ചയിൽ നിന്നും മാറിനിൽക്കാൻ കഴിയില്ലെന്നും
ലോക ശ്രദ്ധയിൽ ഉള്ള മഹാക്ഷേത്രങ്ങളിൽ ഒന്നായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ അമൂല്യ ശേഖരങ്ങൾക്ക് എന്തു സുരക്ഷയാണ് ഉള്ളതെന്നും
ഈ സുരക്ഷാ വീഴ്ചകൾ’ ഭക്തജനങ്ങൾക്ക് നിസ്സാരമായി കാണാൻ കഴിയില്ലെന്നും സുരക്ഷയും ക്യാമറകളുടെ നിരീക്ഷണവും ശക്തമാക്കണമെന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഴുവൻ ജീവനക്കാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്.അംഗീകരിക്കാൻ കഴിയില്ലെന്നും പെരിങ്ങമ്മല അജി. പത്രക്കുറിപ്പിൽ അറിയിച്ചു..