രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

Spread the love

പാലക്കാട് : കേരളത്തിൽ ഇത്തവണ മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്നും ജനങ്ങൾ ബിജെപിയിൽ വലിയ വിശ്വാസമർപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ രാഷ്ട്രീയ ഗതി മാറ്റി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ ‘വികസിത കേരളം’ സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായി കേരളത്തെ മാറി മാറി ഭരിച്ച യുഡിഎഫും എൽഡിഎഫും സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപിയാണ് യഥാർത്ഥ ‘എ ടീം’ എന്ന് എതിരാളികൾ പോലും സമ്മതിച്ചു കഴിഞ്ഞു. ഈ മുന്നേറ്റം കണ്ട് ഇരുകൂട്ടർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും തമ്മിൽ ഒരു ധാരണയുണ്ട്. കുറച്ചു കാലം ഒരാൾ ഭരിക്കുക, ഖജനാവ് നിറയ്ക്കുക. അടുത്ത തവണ മറ്റേയാൾ വന്ന് കൊള്ളയടിക്കുക. ഇവർ പരസ്പരം അഴിമതികൾ മൂടിവെക്കുകയാണ് എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. വികസിത കേരളം എന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *