ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ല: കെ എച്ച് എസ് ടി യു

Spread the love

ഗുണമേൻമാ വിദ്യാഭ്യാസത്തിനെന്ന പേരിൽ അപ്രായോഗികവും അശാസ്ത്രീയവുമായ നിർദ്ദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ല: കെ എച്ച് എസ് ടി യു കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി യിലെ വികലമായ നിർദ്ദേശങ്ങളുടെ പൊള്ളത്തരങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് KHSTU സംസ്ഥാന കമ്മിറ്റി ബഹു പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി. എട്ട് വർഷത്തിലധികമായി പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മുകളിൽ ഡെമോക്ലിറ്റസിൻ്റെ വാൾപോലെ കിടന്ന് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ച് പൊതുവിദ്യാഭ്യാസ മേഖലയിൽ അധികാര കേന്ദ്രീകരണത്തിനും നിയമന നിരോധനത്തിനും കാരണമായ ഖാദർ കമ്മറ്റി റിപ്പോർട്ട് മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചതിന് ശേഷം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ ഈ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോഗികമാണ് എന്ന് തുറന്ന് സമ്മതിച്ച സാഹചര്യത്തിൽ റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും, കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു ഹയർ സെക്കണ്ടറി മേഖലയെ ശക്തി പെടുത്താനുള്ള പ്രൊഫസർ ലബ്ബ കമ്മിറ്റി റിപ്പോർട്ടിലെ നല്ല വശങ്ങളെ പരിഗണിക്കാതെ തയ്യാറാക്കിയ റിപ്പോർട്ട്‌ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തെ പുറകോട്ടടിക്കുമെന്നും, ഹയർ സെക്കണ്ടറി മേഖലയിലെ നിലവിലുള്ള വൈവിദ്ധ്യമർന്ന വിഷയങ്ങൾ ഇല്ലാതാക്കി അധ്യയന മാധ്യമം മലയാളത്തിലാക്കി നമ്മുടെ വിദ്യാർത്ഥികൾക്ക് ദേശീയ അന്തർ ദേശിയ മത്സര പരീക്ഷകൾക്കും ഉപരിപഠനത്തിനും തിരിച്ചടി നൽകുമെന്നും, നിവേദനത്തിൽ ചൂണ്ടി കാണിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണമേൻമ വർദ്ധിപ്പിക്കുവാൻ ഖാദർ കമ്മിറ്റി നിർദ്ദേശങ്ങൾ ഉപകാരപെടില്ല എന്നു തിരിച്ചറിഞ്ഞതിനാലാണോ എസ് സി ഇ ആർ ടിയുടെ മേൽനോട്ടത്തിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിനായി മൂല്യനിർണ്ണയ പരിഷ്കരണത്തിനായി പ്രത്യേക കോൺക്ലേവ് നടത്തിയത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വ്യക്തമാക്കണം. ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏകീകരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഹയർ സെക്കൻഡറി മേഖലയിൽ നിലവിലുള്ള അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിച്ച് അക്കാദമിക സ്ഥിരത അടിയന്തിരമായി ഉറപ്പുവരുത്തണം. പൊതുവിദ്യാഭ്യാസ രംഗത്തെ അക്കാദമിക പിന്നോക്കാവസ്ഥ പരിഹരിക്കാനോ, ഗുണനിലവാരം ഉറപ്പുവരുത്താനോ, ഹയർ സെക്കണ്ടറി പ്രവേശനത്തിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ആശങ്കകൾ പരിഹരിക്കുവാനുമുള്ള നിർദ്ദേശങ്ങൾ ഒന്നുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവിലുള്ള അക്കാദമിക അന്തരീക്ഷത്തെ തകർക്കുവാനും ഇത്തരം ലക്ഷ്യബോധമില്ലാത്ത അശാസ്ത്രിയവും രാഷ്ട്രീയ പ്രേരിതവുമായി നടപ്പിലാക്കുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങൾ കാരണമാവും. പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നത് തടയുവാനും ഈ മേഖലയുടെ ഗുണപരമായ വളർച്ചയ്ക്ക് വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം എന്നും കേര ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെൻ്റിൽ നിന്നും ഫണ്ട് ലഭിക്കുവാൻ മുന്നോട്ട് വയ്ക്കുന്ന ഫെഡറലിസത്തെ ചോദ്യം ചെയ്യുകയും ജനാധിപത്യ മതേതരത്വ നിലപാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിലെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുവാനുള്ള ശ്രമങ്ങൾ രക്ഷിതാക്കളെയും യുവജനങ്ങളെയും അണിനിരത്തിയും നിയമപരമായും നേരിടുമെന്നും ഗവൺമെൻ്റിനെ ഓർമ്മപ്പെടുത്തി.FHSTA സംസ്ഥാന കോർഡിനേറ്റർ നിസാർ ചെലേരി, ജനറൽ സെക്രട്ടറി സി എ എൻ ശിബ്‌ലി, അക്കാഡമിക് കൺവീനർ ലതീബ് കുമാർ, ലീഗൽ സെൽ മെമ്പർ മുഹമ്മദ്‌ സഹീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചത്

.

Leave a Reply

Your email address will not be published. Required fields are marked *