പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടിയെറിഞ്ഞ് : നാട്ടുകാരുടെ പ്രതിഷേധം
പത്തനംതിട്ട: പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വഴിയില്‍ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ കൊണ്ടുപോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താത്തതിലാണ് പ്രതിഷേധം. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്ത് നാട്ടുകാര്‍ പെരുമ്പാമ്പിനിട്ടു. ഇളവന്‍തിട്ട പോലീസ് സംഭവത്തില്‍ കേസെടുത്തു.വഴിയരികില്‍ കണ്ട പെരുമ്പാമ്പിനെ നാട്ടുകാരാണ് പിടികൂടിയത്. പഞ്ചായത്തംഗം ബിന്ദു ടി ചാക്കോയെ പിന്നാലെ വിവരമറിയിച്ചിരുന്നു. പഞ്ചായത്തംഗം വനംവകുപ്പിനും വിവരം കൈമാറി. ഉദ്യോഗസ്ഥരെത്താന്‍ താമസിച്ചതോടെ രോഷാകുലരായ നാട്ടുകാര്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തന്നെ കൊണ്ടുവന്നിടുകയായിരുന്നു.‘പന്ത്രണ്ട് മണിയോടുകൂടി തന്നെ ഫോറസ്റ്റുകാര്‍ ഇവിടെയെത്തി. നിങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ഫോറസ്റ്റുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ പറഞ്ഞിരുന്നു. ഇത് പ്രകാരം ഫോറസ്റ്റുകാര്‍ അവിടെയെത്തിയപ്പോള്‍ അവിടെ പാമ്പ് ഇല്ല. നാട്ടുകാരിലൊരാളെ വിളിച്ചന്വേഷിച്ചപ്പോള്‍ പറയുകയാണ് പാമ്പിനെ നിന്റെ വീടിന് മുന്നില്‍ കൊണ്ടിട്ടിട്ടുണ്ടെന്ന്’ ബിന്ദു പറഞ്ഞു.പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പെരുമ്പാമ്പിനെ കൊണ്ടുവന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഇലവന്തുട്ട പൊലീസിന്റെ തീരുമാനം.