ഡി. എ. പി. എൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി
ഡി. എ. പി. എൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി
തിരുവനന്തപുരം :- ഡി. എ. പി. എൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള നിവേദനം നൽകി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി സർക്കാർ ഒട്ടനവധി പദ്ധതികൾ മുന്നോട്ട് വാക്കുന്നെങ്കിക്കും പ്രായോഗിക തലത്തിൽ എത്തുന്നില്ല, ക്ഷേമ പെൻഷൻ പൊതുവിഭാഗത്തിൽ നിന്നു ഭിന്നശേഷിക്കാരെ ഒഴിവാക്കി ഭിന്നശേഷിക്കാർക്ക് വേണ്ടി മാത്രം പ്രത്യേക പെൻഷൻ പദ്ധതി രൂപീകരിക്കുക, ഭിന്നശേഷി പെൻഷൻ 5000 രൂപയാക്കുക, യു. ഡി ഐ ഡി കാർഡിന് അപേക്ഷിച്ചവർക്ക് കാർഡ് നൽകുക, ഭിന്നശേഷിക്കാരുടെ നിയമനത്തിൽ സർക്കാർ പരിപൂർണ സംരക്ഷണം നൽകുക, വൈകല്യമുള്ളവർക്ക് സഞ്ചാരത്തിനു ആവശ്യമായ വഴികൾ ലഭ്യമാക്കുക, കേരളത്തിൽ മുഴുവൻ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക് ആശുപത്രികളിലും സ്പീച്ചിങ് തെറാപ്പി യൂണിറ്റുകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ കാണിച്ചു ആയിരുന്നു നിവേദനം നൽകിയത്.