നിസ്വാർത്ഥ സേവനത്തിൻ്റെ അംഗീകാരം മുൻ എക്സൈസ് ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ ബാബുരാജിന് ഡോക്ടറേറ്റ് ബഹുമതി
ലഹരി വിമുക്തമായ ഭാരതം സ്വപ്നം കാണുകയും അതിനായി തൻ്റെ ഔദ്യോഗിക ജീവിതത്തിലും അതിന് ശേഷവും നിസ്തുലമായ പ്രവർത്തനം നടത്തുകയും ചെയ്യുന്ന ശ്രീ ബാബുരാജിന് ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിച്ചു. അദ്ദേഹത്തിൻ്റെ തീക്ഷണമായ പ്രവർത്തനം രാജ്യത്തിൻ്റെ വിദ്വിഭ്യസ ശക്തീകരണത്തിനും ആരോഗ്യ സംരക്ഷണത്തിനും നൽകിയ സംഭാവന കണക്കിലെടുത്താണ് ദേശീയ ഗ്രാമീണ വിദ്യഭ്യസ – ആരോഗ്യ ശാക്തീകരണ ദൗത്യ മിഷൻ അദ്ദേഹത്തിന് ഈ ആദരവ് നൽകിയത്. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും രാജ്യ സഭ അംഗവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീ അൽഫോൺസ് കണ്ണന്താനം അദ്ദേഹത്തിന് ഈ ബഹുമതി നൽകി ആദരിച്ചു. മുൻ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീ ജോയി ചിറ്റിലപ്പിള്ളിയൂം മുൻ ദേശീയ പൊതുപരാതി പരിഹര കമ്മീഷൻ ഡയറക്ടർ ജനറൽ ഡോ. ലിജോ കുരിയേടത്തും ചടങ്ങിൽ സന്നിഹിതനായിരുന്നു.