കൊട്ടാരക്കര എഴുകോണില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

Spread the love

കൊട്ടാരക്കര: കൊട്ടാരക്കര എഴുകോണില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു. രാത്രി 8.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്. സഹകരണബാങ്കിന് സമീപം തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന എഴുകോണ്‍ സ്വദേശി ആദിത്യനെ പിന്നില്‍ നിന്നും കടിച്ച് നായ പരിഭ്രാതി സൃഷ്ടിച്ചു. ഇതിന് ശേഷം അവിടെ തന്നെ നിന്ന നിഷാന്ത്, ജയകുമാര്‍ എന്നിവരെയും നായ കടിച്ചു.വീട്ട് മുറ്റത്ത് നിന്ന വീട്ടമ്മ ശാന്തയേയും ആക്രമിച്ചിരുന്നു. ഇവരുടെ വലതുകൈയ്ക്കാണ് നായയുടെ കടിയേറ്റത്. പട്ടിയുടെ കടിയേറ്റ നാല് പേരാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.കടിയേറ്റ മറ്റ് ചിലരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എഴുകോണ്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തെരുവ് നായയുടെ ഭീഷണി ഗുരുതരമാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സ്‌കൂളില്‍ പോലും വിടാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് നാട്ടുകാരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *