സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്ര പൊങ്കാല മഹോത്സവം 27 ന് തുടങ്ങും

Spread the love

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 27 ന് തുടങ്ങും. ചരിത്ര പ്രസിദ്ധമായ പൊങ്കാല മാർച്ച് 7 നാണ്. മാർച്ച് 8ന് മഹോത്സവം അവസാനിക്കും. ഒന്നാം ഉത്സവദിവസമായ 27 ന് വെളുപ്പിന് 4.30 ന് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. വൈകുന്നേരം 6.30 ന് മെയിൽ സ്റ്റേജ് ആയ അംബയിൽ കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ നിർവഹിക്കും. സാമൂഹിക പ്രവർത്തക ഡോക്ടർ പി.ഭാനുമതിക്കു ഈ വർഷത്തെ ആറ്റുകാൽ അംബാ മോഹിനിയാട്ടം , അംബികാ , അംബാലിക തുടങ്ങിയ സ്റ്റേജുകളിലും വിവിധ പരിപാടികൾ എല്ലാം ദിവസം ഉണ്ടായിരിക്കും. രണ്ടാം ഉത്സവദിവസം അംബാ സ്റ്റേജിൽ രാത്രി 9 ന് മധു ബാലകൃഷ്ണന്റെ ഗാനമേള, മൂന്നാം ഉത്സവം ദിവസം ആയ മാർച്ച് 1 ന് അംബാ സ്റ്റേജിൽ രാത്രി 7 ന് ഗാനമേള രാത്രി 9.30 ക്ക് ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട്, മൂന്നാം ഉത്സവദിവസം രാവിലെ 9.20 ന് കുത്തിയോട്ടം വൃതത്തിനു തുടക്കമാകം . നാലാം ഉത്സവദിവസം ആയ മാർച്ച് 27 ന് അംബയിൽ രാത്രി 7 ന് സിംഫണി കൃഷ്ണകുമാർ അവതരിപ്പിക്കുന്ന സലിൽ ചൗ ധരിനൈറ്റ്, രാത്രി 11 ന് ഇരുകോൽ പഞ്ചാരി മേളം , അഞ്ചാം ഉത്സവദിവസം ആയ മാർച്ച് 3 ന് അംബായിൽ രാത്രി 7 ന് ദേവിക കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 9.30 ന് പിന്നണി ഗായകൻ രവി ശങ്കർ നയിക്കുന്ന ഗാനമേള, ആറാം ഉത്സവദിവസം ആയ മാർച്ച് 4 ന് കലയ് മണി ഗോപിക വർമ്മയുടെ മോഹിനിയാട്ടം, രാത്രി 9.30 ക്ക് മ്യൂസിക് ബാൻഡ് , രാത്രി 11 ന് ചെന്നൈ ജനാർദന അവതരിപ്പിക്കുന്ന സക്ലോ ഫോൺ ഫ്യൂഷൻ , ഏഴാം ഉത്സവം ദിവസം ആയ മാർച്ച് 5 ന് അംബായിൽ രാത്രി 9.30 ന് രാജേഷ് ചേർത്തല സംഘത്തിൽ ഫ്ലൂട്ട് ആൻഡ് വയലിൻ ഫ്ലൂഷൻ, ഏട്ടാം ഉത്സവം ദിവസം ആയ മാർച്ച് 6 ന് അംബായിൽ രാത്രി 7 ന് സിനി ആർട്ടിസ്റ്റ് സോനോ നായർ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം ഒൻപതാം ഉത്സവദിവസം ആയ രാവിലെ 10.30 ക്ക് പൊങ്കാല നിവേദ്യം , രാത്രി 7.45 ന് കുത്തിയോട്ടം ചൂരൽകത്തു ചടങ്ങ് രാത്രി 10.25 . ന് ദേവിയുടെ പുറത്തു എഴുന്നള്ളിപ്പ് പത്താം ഉത്സവം ദിവസമായ മാർച്ച് 8 ന് രാത്രി 9.15 ന് കാപ്പഴിപ്പു ചടങ്ങ് .

Leave a Reply

Your email address will not be published. Required fields are marked *