മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം തേടിയുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

Spread the love

കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയും മകളും രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്നതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. വിജിലൻസ് കോടതി ഉത്തരവ് തെറ്റാണെന്ന് ഹൈക്കോടതി നിയോഗിച്ച അമികസ്‌ക്യൂറി നേരത്തെ അറിയിച്ചിരുന്നു.കേസിൽ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തൽ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്നതിന് സാക്ഷിമൊഴികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നുമാണ് അമിക്‌സ് ക്യൂറി നൽകിയ റിപ്പോർട്ട്. ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് ഹൈക്കോടതി അമികസ് ക്യൂറിയെ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *