കൊല്ലത്ത് പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച് അപകടം ഒരാൾ മരിച്ചു

Spread the love

കൊല്ലം: ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ വാൻ ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾമരിച്ചു.പാഴ്സൽ ലോറി ഡ്രൈവർ എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫ് ആണ് മരിച്ചത്.ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.പുലർച്ചെ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.കഴക്കൂട്ടത്തെ പ്ലാൻ്റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റി പോവുകുകയായിരുന്ന ലോറിയിൽ എതിർ ദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *