ശബരിമല തീർഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം
നിലയ്ക്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 4 പേർ കോട്ടയം മെഡിക്കൽ കോളജിലും രണ്ടുപേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.്ചാലയ്ക്കൽ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. സ്ഥലത്ത് നിന്ന് വാഹനങ്ങൾ മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.