ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ വീണ് ഒരാൾ മരിച്ചു
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ വീണ് ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതാവുകയും ചെയ്തു. തുമ്പയിലെ കടലിൽ കുളിക്കാൻ ഇറങ്ങിയ തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോയാണ് മരിച്ചത്. ഉച്ചയ്ക്ക് ഇയാളെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 38 വയസ്സായിരുന്നു. കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന് സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും കാണാതായത്. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യെയാണ് അഞ്ചുതെങ്ങിലെ കടൽ തീരത്ത് നിന്നും കാണാതായത്.