പ്രതിദിനം 10 ലക്ഷം കോവിഡ് രോഗികളുമായി ചൈനയിലെ സെജിയാങ്ങിൽ സ്ഥിതി അതീവത ഗുരുതരം

Spread the love

ചൈനയിലെ സെജിയാങ്ങിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. പ്രതിദിനം 10 ലക്ഷം കേസുകളാണ് ഇവിടെ നിന്നുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് വൈകാതെ 20 ലക്ഷത്തിലേക്ക് എഎത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. സെജിയാങ്ങില്‍ ലക്ഷക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കോവിഡ് മൂലമുള്ള മരണങ്ങള്‍ രേഖപ്പെടുത്തുന്നില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. പ്രവിശ്യയില്‍ ദിനംപ്രതി മരിക്കുന്നവരുടെ എണ്ണവും കൂടിവരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സെജിയാങ്ങിലെ റോഡുകള്‍ വിജനമാണ്. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. കോവിഡ് ഭീതി പ്രവിശ്യയെ ആകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.ചൈനയിലെ ഷാങ്ഹായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സെജിയാങ്, ഒരു വലിയ വ്യാവസായിക പ്രവിശ്യയാണ്. നഗരത്തില്‍ പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന്  പ്രവിശ്യാ സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഞായറാഴ്ച അറിയിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ച് ദിവസമായി ചൈനയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *