ഗൂഗിള്‍ ഇന്ത്യ വിവിധ വകുപ്പുകളില്‍ നിന്നുള്ള 453 ജീവനക്കാരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി : ഗൂഗിള്‍ ഇന്ത്യ വിവിധ വകുപ്പുകളില്‍ നിന്നുള്ള 453 ജീവനക്കാരെ പിരിച്ചുവിട്ടു. ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ഇ-മെയില്‍ വഴി വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാര്‍ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു .ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഇതിന്റെ ഭാഗമാണോ എന്നു ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. പിരിച്ചുവിടല്‍ ആഗോളതലത്തില്‍ എത്ര ജീവനക്കാരെ ബാധിച്ചുവെന്നോ കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടല്‍ മറ്റ് ടെക് കമ്പനികളിലും നടക്കുന്നുണ്ട്. 18,000 പേരെ പിരിച്ചുവിടാന്‍ ആമസോണും നടപടികള്‍ ആരംഭിച്ചതായി വിവരമുണ്ട്.മെറ്റാ 13,000 ജീവനക്കാരെ പിരിച്ചുവിട്ടു.