നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ നിരവധി കേസിൽ പ്രതിയായ യുവാവ് ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ . പെരുമ്പഴുതൂർ വില്ലേജിൽ ടി ദേശത്ത് മുള്ളറവിള കല്ലുപാലം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിനു സമീപം Rs ഭവനിൽ റോഷൻ (22) നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടം മാറനല്ലൂർ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായി പ്രായപൂർത്തിയാക്കാത്ത കുട്ടികളെ തട്ടികൊണ്ടു പോയി അതിക്രമം . വാൾ മുതല മാരകായുധംകൊണ്ട് ദേഹോപദ്രവം വധശ്രമം സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ടയായ റോഷൻ . തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് ഉത്തരവാക്കിയ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ്പാ ദ്യാവയ്യ ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ടി. ഫറാഷ് ഐ.പി.എസ് , നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.സി പ്രതാപ ചന്ദ്രൻ , സബ്ബ് ഇൻസ്പെക്ടർ ശശിഭുഷണൻ നായർ , അസി , പോലീസ് സബ്ബ് ഇൻസ്പെക്ടർ പ്രതിജാ രത്നം , സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എസ്.നായർ , അഭിൽ തുടങ്ങിയവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഗുണ്ടയെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെ 17-02-2022 തീയതി രാവിലെ 7.20 മണിയോട് കുറ്റിയാണിക്കാട് കിഴക്കേമല പാറമടയിൽ നിന്നും അറസ്റ്റ് ചെയ്തത്.നിലവിൽ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്.