കോട്ടയ്ക്കലിൽ വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

Spread the love

​മലപ്പുറം : ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 15 കിലോയോളം വരുന്ന കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളെ കോട്ടയ്ക്കൽ പോലീസ് പിടികൂടി.പുത്തൂർ ഭാഗത്തുവെച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് പേർ പിടിയിലായത്. ഇവർ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് കോട്ടയ്ക്കൽ പോലീസിന്റെ വലയിൽ കഞ്ചാവ് സംഘം കുടുങ്ങിയത്.പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.കഞ്ചാവിന്റെ ഉറവിടം, വിതരണ ശൃംഖല എന്നിവയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.. സമീപകാലത്ത് ഈ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *