കോടിക്കണക്കിന് രൂപയുടെ ആപ്പിളുകൾ ചീഞ്ഞഴുകുന്നു
ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ഗതാഗതം തടസ്സത്തേ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ആപ്പിളുകൾ ചീഞ്ഞഴുകുന്നു.കർഷകർ വർഷം മുഴുവൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വിളവെല്ലാം ദേശീയപാതയിൽ ട്രക്കുകളിലെ പെട്ടികളിലിരുന്ന് അഴുകുകയാണ്.കശ്മീരിൽ ആപ്പിൾ വിളവെടുപ്പുകാലമാണ്.ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം ദേശീയപാതയുടെ പലഭാഗങ്ങളും തകർന്നതാണ് വിളവെടുത്ത ആപ്പിളുകൾ ട്രക്ക് മാർഗം ഡൽഹിയിലേക്കെത്തിക്കാൻ സാധിക്കാത്തത്.ബാരാമുള്ളയിൽനിന്ന് ഇന്ത്യയുടെ മറ്റു നഗരങ്ങളിലേക്കുള്ള ദേശീയപാതയിൽ ആയിരക്കണക്കിന് ട്രക്കുകളാണ് ആപ്പിളും പീച്ചുമടക്കം പഴവർഗങ്ങളുമായി നിരനിരയായി ദിവസങ്ങളായി കിടക്കുന്നത്. ചില വാഹനങ്ങളിലെ ആപ്പിളുകൾ അഴുകിയത് റോഡരികിലേക്ക് തന്നെ തള്ളുകയാണ്.കാശ്മീരിൽ ഏതാണ്ട് 25 ദശലക്ഷം മെട്രിക് ആപ്പിൾ ഉൽപാദിപ്പിക്കുന്നു.തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് പ്രദേശത്തെ ഹൈവേയിൽഹൈവേയിൽ രണ്ടാഴ്ചയായി ഏകദേശം 4,000 ട്രക്കുകൾ കുടുങ്ങിക്കിടക്കുകയാണ്.ആപ്പിളുകൾ ചീഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിനുമാത്രം 146 മില്യൺ ഡോളർ വിലവരും.