ഓണസദ്യ ആരോഗ്യകരമായി കഴിയ്ക്കാം
ഓണം കേരളീയരുടെ പ്രധാന ഉത്സവമാണ്. പലതരം കറികൾ ചേർത്ത് വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ ഓണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ പ്രമേഹവും അമിതായ തടിയും ഇതുപോലെ മറ്റു രോഗങ്ങളുമെല്ലാമുള്ളവര്‍ക്ക് ഓണസദ്യ ഒരു ആരോഗ്യവെല്ലുവിളി തന്നെയാണ്. ആരോഗ്യകരമായി സദ്യയുണ്ണുക എന്നത് പ്രധാനമാണ്.ചോറ് കഴിക്കുമ്പോൾ വെള്ളയരിക്ക് പകരം കുത്തരി ഉപയോഗിക്കാൻ ശ്രമിക്കുക. പൂര്‍ണമായി തവിടുള്ള അരി പലര്‍ക്കും ഇഷ്ടമാകില്ല. എന്നാല്‍ ചമ്പാവരി, മട്ടയരി പോലുള്ളവ ഉപയോഗിയ്ക്കാം.സാധാരണയായി സദ്യയുടെ രീതി ഇങ്ങനെയാണ്. ചോറ് കുറയ്ക്കാനുള്ള ഒരു വഴി നാരുകള്‍ ഉള്ള പച്ചക്കറി വിഭവങ്ങള്‍ ചോറ് കഴിയ്ക്കും മുന്‍പ് കഴിയ്ക്കുകയെന്നതാണ്. ഇതിലൂടെ വയര്‍ വേഗം നിറയും, വിശപ്പും കുറയും.സാധാരണ ആദ്യം പരിപ്പ്, പിന്നീട് സാമ്പാര്‍, പിന്നീട് പായസശേഷം പുളിശേരി കൂട്ടി, ശേഷം മോര് കൂട്ടി എന്നതാണ് ചിട്ടയായി പറയുന്നത്. ഈ രീതി പിന്തുടരുമ്പോൾ കൂടുതൽ ചോറ് കഴിക്കാൻ സാധ്യതയുണ്ട്. ചോറിന്റെ അളവ് കുറയ്ക്കുന്നതിനായി ഒരു എളുപ്പവഴിയുണ്ട്. പരിപ്പിനോടൊപ്പം ഒരു പിടി ചോറ് കഴിയ്ക്കുക. ഇതിനൊപ്പം പപ്പടവും നെയ്യും ചേര്‍ക്കാം.ഇതല്ലെങ്കില്‍ തുടക്കത്തില്‍ ആവശ്യമായത്ര ചോറു വാങ്ങി ഇത് പല വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭവം വീതം ചേര്‍ത്ത് കഴിയ്ക്കാം. രണ്ടും മൂന്നും തവണ വാങ്ങേണ്ട കാര്യമില്ലെന്നര്‍ത്ഥം. എല്ലാം ഒരുമിച്ചു ചേർത്ത് കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, കുറഞ്ഞ അളവിൽ ചോറ് എടുത്ത് കൂടുതൽ കറികൾ ചേർത്ത് കഴിക്കുക.കറികൾ തിരഞ്ഞെടുക്കുമ്പോൾ അവിയലിൽ കൂടുതൽ പച്ചക്കറികൾ അടങ്ങിയിരിക്കുന്നതിനാൽ അത് ധാരാളം കഴിക്കാൻ ശ്രമിക്കുക. അതുപോലെ തോരനും കഴിക്കുന്നത് നല്ലതാണ്.ഇവയെല്ലാം കഴിക്കുന്നതിലൂടെ വയറ് പെട്ടെന്ന് നിറയും. ഇതിലൂടെ ചോറിന്റെ അളവ് കുറയ്ക്കാം, പായസത്തിന്റെ അളവ് കുറയ്ക്കാം.ചിലര്‍ക്ക് സദ്യ കഴിച്ചാല്‍ ഗ്യാസ് പ്രശ്‌നമുണ്ടാകും. ഇത്തരക്കാര്‍ തൊലി കഴഞ്ഞ് പച്ചക്കറികള്‍ ഉപയോഗിയ്ക്കാം. ഗ്യാസ് ഉണ്ടാക്കുന്ന പച്ചക്കറികൾ ഒഴിവാക്കുക. ഇതു പോലെ തോരന് ബീന്‍സ്, ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവ ഒഴിവാക്കാം. ഇവ ഗ്യാസുണ്ടാക്കും.പുളിശ്ശേരിയും മോരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറിന് നല്ലതാണ്.ഇതു പോലെ ചൂടോടെ തന്നെ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും.