പനിയെ എങ്ങനെ പ്രതിരോധിക്കാം ?How to prevent fever

Spread the love

സർവ്വസാധാരണമാ‍യി കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പനി.പകർച്ച പനികളിൽ പലതും ഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളും സൃഷ്ടിക്കാറുണ്ട്. അതിനാൽ രോഗത്തിനൊപ്പം ആശങ്കകളും പനി പകർന്നു നൽകുന്നു.കേരളത്തില്‍ പലയിടത്തും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പലയിടത്തും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. മഞ്ഞപ്പിത്തം എങ്ങനെ പടരുന്നു, എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് നോക്കാം.പ്രധാനമായും ശുചിത്വക്കുറവിനാല്‍ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടേയും ആഹാരസാധനങ്ങളിലൂടേയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു.ശൗചാലയവും കിണറും ശൗചാലയ ടാങ്കുകളും കിണര്‍ജലവും ഒരേനിരപ്പിലെത്തുമ്പോള്‍ ഇവ തമ്മില്‍ കലരാനുള്ള സാധ്യത കൂടുതലാണ്. വെള്ളം പരസ്പരം കലരുമ്പോള്‍ ഇ കോളി ബാക്ടീരിയ വെള്ളത്തില്‍ കലര്‍ന്നേക്കാം.മണ്ണിനടിയിലായതിനാല്‍ ശൗചാലയ ടാങ്കുകള്‍ക്ക് ബലക്ഷയമുണ്ടാവുന്നതോ ടാങ്കുകള്‍ നിറയുന്നതോ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ഈ മാലിന്യങ്ങള്‍ വെള്ളത്തില്‍ വളരെ പെട്ടന്ന് കലരുകയും മാരകരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.*പ്രതിരോധം**👉തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക**👉തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക**👉കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക**👉സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക**👉ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.**👉രോഗിയെ സ്പര്‍ശിക്കുകയാണെങ്കില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം രോഗം വന്നാല്‍ കൃത്യമായ ചികിത്സ തേടുക.**ലക്ഷണങ്ങൾ*പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ്, വിശപ്പില്ലായ്മ, ഛര്‍ദിക്കാനുള്ള തോന്നല്‍ ഇവയാണ് സാധാരണ ലക്ഷണങ്ങള്‍.*വൈറൽ പനി*വായുവിലൂടെയാണ് വൈറൽ പനി പകരുന്നത്. തൊണ്ടവേദന, തുമ്മൽ, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറൽ പനി ബാധിച്ചാൽ ചികിത്സ തേടുകയും, വിശ്രമിക്കുകയും ചെയ്യേണ്ടിവരും. വൈറൽ പനി ആസ്ത്മ രോഗികളിൽ ബുദ്ധിമുട്ടുകൾ വർധിപ്പിക്കും. ന്യൂമോണിയയിലേക്ക് മാറാനുള്ള സാധ്യതയും കൂടുതലാണ്.*ടൈഫോയിഡ്*ഭക്ഷണത്തിലൂടെയും മലിനജലം കലർന്ന കുടിവെള്ളത്തിലൂടെയും പകരുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് ഇത്. തുടക്കത്തിൽ ലക്ഷണങ്ങൾ കുറവാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അപകടം. പനി തുടങ്ങി രണ്ടാഴ്ച കഴിയുമ്പോൾ ക്ഷീണം വർധിക്കും. കുടലിൽ വ്രണങ്ങൾ ഉണ്ടാകുന്നതു മൂലം വയറുവേദന, മലം കറുത്ത നിലയിൽ പോവുക, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങളിലേക്ക് എത്തിച്ചേരുന്നു. രോഗം മാറിയാലും വിസർജ്യത്തിലൂടെ രോഗം പകരുന്നതിനുള്ള സാധ്യത കുറച്ചു കാലം കൂടി നീണ്ടുനിൽക്കും. ശ്രദ്ധാപൂർവ്വമായ ആഹാരക്രമം, ടോയ്‌ലെറ്റിൽ പോയതിനു ശേഷവും, ആഹാരത്തിന് മുൻപും നന്നായി കൈകഴുകുന്ന ശീലം തുടങ്ങിയവ രോഗം വരാതെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കും.പനിയുടെ പ്രതിരോധത്തിൽ മാലിന്യ നിർമാർജനത്തിനും പ്രധാന പങ്കുണ്ട്. വീടുകളിൽ സംസ്കരണത്തിനു മുമ്പായി മാലിന്യങ്ങളിൽനിന്ന് പ്ലാസ്റ്റിക്, റബർ, ഗ്ലാസ് എന്നിങ്ങനെ വേർതിരിക്കണം. കേമ്പാസ്റ്റായോ മണ്ണിര കേമ്പാസ്റ്റായോ ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റാം. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതും ഒഴിവാക്കണം. സ്വയം ചികിത്സ പാടില്ല പനി മാരകമാകുന്നത് പലേപ്പാഴും കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിക്കാതെ പോകുേമ്പാഴാണ്. സ്വയം ചികിത്സകൊണ്ടുള്ള പ്രശ്നങ്ങളും പനിയെ മാരകമാക്കാറുണ്ട്്. പനിയുടെ കാരണം കണ്ടെത്തുന്നതിന് രോഗലക്ഷണങ്ങൾക്ക് നിർണായക പങ്കുണ്ട്. എന്നാൽ, സ്വയം ചികിത്സയിലൂടെ ലക്ഷണങ്ങൾ പലതും അപ്രത്യക്ഷമാകുന്നതിനാൽ രോഗനിർണയത്തിനും തടസ്സമാകാറുണ്ട്.മലിനജലം, കൊതുക്, വായു എന്നിങ്ങനെ രോഗാണുക്കൾ കടന്നുവരുന്ന വഴികളും വിഭിന്നമാണ്. മഴക്കാലത്ത് കരകവിഞ്ഞാഴുകുന്ന മലിന ജലം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നതോടെ ജലം വഴിയുള്ള രോഗങ്ങൾക്ക് സാഹചര്യമൊരുങ്ങുന്നു. മലിനമായ പരിസ്ഥിതിയാണ് െകാതുകിെൻറ പ്രജനനത്തിനും അതുവഴി രോഗങ്ങൾക്കും ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കുന്നത്. ഇത് തടയാൻ മാലിന്യങ്ങളുടെ ഉറവിട സംസ്കരണം ഒാരോരുത്തരും വീടുകളിൽത്തന്നെ നടപ്പാക്കുകയാണ് പ്രധാന പോംവഴി. പനി ഏറിയും കുറഞ്ഞും വരാം. ചിലപ്പോൾ തുടർച്ചയായി താപനിലയിൽ വ്യത്യാസം വരാതെ പനിക്കും. ചില പനികൾക്ക് ആവർത്തന സ്വഭാവമുണ്ടാകും. പരിഭ്രാന്തരാകാതെ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ അടുത്തെത്തുകയാണ് ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *