അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു

Spread the love

ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം-2025 ന്റെ ഭാഗമായി സെപ്റ്റംബര്‍ നാലിന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും നല്‍കുന്നു. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നല്‍കുന്നതാണ്. കൂടാതെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇതേ രീതിയില്‍ 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതവും നല്‍കുന്നതാണ്.കലാസാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയ സംഘടനകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താത്പര്യമുളളവര്‍ ആഗസ്റ്റ് 29ന് മുമ്പായി മ്യൂസിയത്തിന് എതിര്‍വശത്തുളള ടൂറിസം വകുപ്പ് ഡയറക്ടറേറ്റില്‍ നേരിട്ടോ, ടെലഫോണ്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യേതാണ്. വിശദവിവരങ്ങള്‍ക്ക് 9846577428, 9188262461.

Leave a Reply

Your email address will not be published. Required fields are marked *