മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തം; അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

Spread the love

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ തീപ്പിടിത്തം. ഇന്ന് രാവിലെ അത്യാഹിത വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. ആശുപത്രിയിലെ ഒരു മെഷിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമികമായി വിലയിരുത്തുന്നു. നിലവിൽ രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *