തെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. വ്യാജപ്രചരണം നടത്തിയാല്‍ കേസെടുക്കും. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് അത്തരം വിവരങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് കേരളത്തിലേക്ക് കേന്ദ്രസേനയുടെ കൂടുതല്‍ അംഗങ്ങളെത്തുമെന്നും കേരള പൊലീസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയിലെ ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം തടയാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. കരുനാഗപ്പള്ളി ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ മുഴുവനും പിടികൂടിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അവരെയും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *