ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
ചെന്നൈ: ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളവും തമിഴ്നാടും സഹകരണം ശക്തമാക്കുന്നു. ഇതിനായി ചെന്നൈയിലെത്തിയ കേരള അഭ്യന്തരമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ദൗത്യത്തെ ജോസഫ് വിജയ് അഭിനന്ദിച്ചതായി അഭ്യന്തരമന്ത്രി അറിയിച്ചു. അതേസമയം, തമിഴ്നാട്ടിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേരളത്തിന്റെ പൂർണ പിന്തുണയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.ലഹരിക്കെതിരായ ഈ സംയുക്ത പോരാട്ടത്തിൽ പങ്കാളിയാകാൻ ജോസഫ് വിജയ് ഉടൻ കേരളം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും സഹകരണം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

