എ ടി എം മെഷീൻ കുത്തിതുറന്നു പണം മോഷ്ടിക്കാൻ ശ്രമം
നെയ്യാറ്റിൻകര : എ ടി എം മെഷീൻ കുത്തിതുറന്നു പണം മോഷ്ടിക്കാൻ ശ്രമം. കാട്ടാക്കട ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിനു സമീപം ഉള്ള, എസ് ബി ഐ യുടെ എ ടി എം കൌണ്ടറിലാണ് പുലർച്ചെ മോഷണ ശ്രമം നടന്നത്. ഇവിടെ ഉള്ള സി ഡി എം മെഷീൻ കുത്തി തുറന്നു. ക്യാഷ് സൂക്ഷിക്കുന്ന പ്രത്യേക അറ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 20 ലക്ഷം രൂപ മെഷീൻ അകത്തു ഉണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പണം നഷ്ടപ്പെട്ടില്ല എന്നാണ് ബാങ്ക് നൽകുന്ന വിവരം. ബാങ്ക് അധികാരികൾ പണം എണ്ണി തിട്ട പെടുത്തിയ ശേഷം പറയാം എന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്ന് രാവിലെ 5.30 ന് പണം എടുക്കാൻ എടിഎം കൗണ്ടറിൽ എത്തിയ വ്യക്തിയാണ്. കുത്തി പൊളിച്ച നിലയിൽ മെഷീൻ കണ്ടത്. ഉടനെ പോലീസിനെ അറിയിച്ചു. മോഷ്ടാകൾ ആരെന്നു സൂചന കിട്ടിയിട്ടില്ലെന്നു പോലീസ് പറയുന്നു.

