ബെംഗളൂരു വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി

Spread the love

ബെംഗളൂരു: കര്‍ണാടകയില്‍ ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കുതയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നും യാത്രക്കാരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കര്‍ണാടകയിലെ ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതിനാലാണ് വിമാന സര്‍വീസ് റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.അതേസമയം വിമാനത്താവളത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ അഞ്ച് കന്നഡ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഞ്ച് പേരും എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കുന്നതിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *