അങ്കണവാടിക്ക് ചുറ്റും കാടുകയറിയ നിലയിൽ
മാറനല്ലൂർ : ചീനിവിളയിൽ പ്രവർത്തിക്കുന്ന അഴകത്തെ അങ്കണവാടിക്ക് ചുറ്റും കാടുകയറിയ നിലയിൽ. ഏത് നിമിഷവും ഇഴജന്തുകളുടെ വാസസ്ഥലമായി മാറും.അങ്കണവാടിക്ക് സമീപത്തായി അപകടാവസ്ഥയിലായ മരങ്ങളും നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ അങ്കണവാടിക്ക് സമീപത്തെ മരം കടപുഴകി വീണു. കുട്ടികളും ജീവനക്കാരും പുറത്തിറങ്ങാത്തതിനാൽ വലിയ അപകടമൊന്നുമുണ്ടായില്ല. കാടുകയറിയ പ്രദേശങ്ങൾ വൃത്തിയാക്കണമെന്ന നിർദേശമുണ്ടെങ്കിലും. മാറനല്ലൂർ പഞ്ചായത്തിൽ നടപടിയില്ല. അങ്കണവാടികളുടെ പരിസരംപോലും വൃത്തിയാക്കാൻ നടപടിയില്ല.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടിയും പരിസരവും വൃത്തിയാക്കി കുട്ടികളെ സുരക്ഷിതമാക്കണമെന്നാണ് രക്ഷാകർത്താക്കളുടേയും ജിവനക്കാരുടേയും ആവശ്യം.

