വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
വിതുര: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. തള്ളച്ചിറ പാറയടി പുത്തൻവീട്ടിൽ മഹേഷ്(24) ആണ് അറസ്റ്റിലായത്.പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ പ്രതി തുടർന്ന്, ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച പണവും ഗൂഗിൾ പേയിലൂടെ തട്ടിയെടുത്തു. പിന്നാലെ വിവാഹം കഴിക്കാൻ പറ്റില്ലെന്നു പ്രതി പറഞ്ഞതോടെ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. തുടർന്ന്, വീട്ടുകാർ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.സിഐ എസ്.അജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.