പാകിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; നിരവധിപേർക്ക് പരിക്ക്

Spread the love

ലാഹോര്‍: പാകിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവം. ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചികിത്സയില്‍ ആണ്. ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ക്രിക്കറ്റ് മൈതാനത്തുനിന്ന് പുക ഉയരുന്നതും ആളുകള്‍ ഓടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് ഓപ്പറേഷന്‍ സര്‍ബാകാഫ് എന്നപേരില്‍ സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിയിരുന്നു.ഈ സൈനികനടപടിക്ക് മറുപടിയെന്നോണമാണ് ആക്രമണമുണ്ടായതെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനടക്കം പരിക്കേറ്റിരുന്നു

Leave a Reply

Your email address will not be published. Required fields are marked *