പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ചെറിയ പെരുന്നാള്‍

Spread the love

തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും അറിയിച്ചു.പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനിയും അറിയിച്ചു.മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ മറ്റന്നാള്‍ ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം.സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. സൗദിയിലെ ഹുത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല.സൗദിയിലെ ഹുത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാള്‍.എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാള്‍.

Leave a Reply

Your email address will not be published. Required fields are marked *