25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം തെളിയിക്കാന്‍ പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി അനില്‍ ആന്റണി
പത്തനംതിട്ട: 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം തെളിയിക്കാന്‍ പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി അനില്‍ ആന്റണി അദ്ദേഹത്തെ വെല്ലുവിളിച്ചു. ആരോപണമുന്നയിച്ച ആള്‍ സമൂഹവിരുദ്ധനാണ്. അയാളെ ഒന്നുരണ്ട് തവണ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയച്ചു. അയാളുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാജ്യവിരുദ്ധനായ ആന്റോ ആന്റണിയാണ്. തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ.നന്ദകുമാര്‍ തന്നെ നിരന്തരം ശല്യംചെയ്ത ആളാണ്. ശല്യം സഹിക്കവയ്യാതെ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. ബ്ലാക്ക് മെയിലിങ്ങിന്റെ ആളാണ് അയാളെന്ന് മനസ്സിലാക്കിയിരുന്നു. തന്നെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണിത്. നിയമനടപടികള്‍ക്ക് പോകാന്‍ തിരഞ്ഞെടുപ്പുകാലത്ത് സമയമില്ല.വിശദാംശങ്ങള്‍ ഉമാ തോമസിനും പി.ജെ. കുര്യനും അറിയാമെങ്കില്‍ അവരോട് ചോദിക്കൂ എന്നും അനില്‍ ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.