സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തിയ പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
മുക്കുപണ്ടം പണയപ്പെടുത്തി രണ്ട് ലക്ഷത്തി 49000 രൂപ തട്ടിപ്പ് നടത്തി.തിരുവനന്തപുരം പൂന്തുറ സ്വദേശികളായ അൻവർ (39)നാസറുദ്ദീൻ (45) എന്നിവരെയാണ് വലിയമല പോലീസ് പിടികൂടിയത്.
ചുള്ളിമാനൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അൻവർ ഒരു വളയുമായി പണയം വയ്ക്കാനായി വന്നു കൊണ്ടുവന്ന സ്വർണത്തിൽ സംശയം തോന്നിയ ഉടമ അൻവറിനോട് ക്യാഷ് എടുക്കാൻ ബാങ്കിൽ പോയി വരാമെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ പോയി മാറ്റ് നോക്കി.
കൊണ്ടുവന്ന വള സ്വർണമല്ലെന്ന് ഉറപ്പായതോടെ തിരികെ ഉടമ സ്ഥാപനത്തിലെത്തി അൻവറിനോട് എവിടെ നിന്നും വള വാങ്ങി എന്ന് ചോദിച്ചതോടെ
അൻവറിന് പന്തികേട് മനസ്സിലായി അൻവർ അവിടെ നിന്നും ഓടിപ്പോയി.
തുടർന്ന് സ്ഥാപന ഉടമ വലിയമല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ ചുള്ളിമാനൂരിൽ നിന്നും പിടികൂടി.
അൻവറിനെ കൂടാതെ സുഹൃത്തായ നാസറുദ്ദീനും കഴിഞ്ഞ മാസം ഇതേ സ്ഥാപനത്തിൽ പണയ വച്ചിരുന്നു.
തുടർന്ന് നാസറുദ്ദീനെയും പോലീസ് ചുള്ളിമാനൂരിൽ നിന്ന് പിടികൂടി.
കഴിഞ്ഞമാസം മൂന്നുതവണകളിലാണ് അൻവറും സുഹൃത്തുകളായ നാസറുദ്ദീനും സഫീറും ചേർന്ന് 3 തീയതികമായി ഇവിടെ പണയം വച്ചത് .
വീണ്ടും ഇവിടെ പണയം വയ്ക്കാൻ എത്തിയപ്പോഴാണ് പിടിയിലാകുന്നത്.
പഴയ സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോൾ അതും മുക്കുപണ്ടം തന്നെ എന്ന് കണ്ടത്തി.
പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.
ഇവർ തൊളിക്കോട് വാടക വീട് എടുത്ത് താമസിച്ച് തട്ടിപ്പ് നടത്തുന്നത്.
കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് വരും ദിവസം കണ്ടെത്തും