ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഗിണി മഹോത്സവത്തിന്റെ തുടക്കമായി
തിരുവനന്തപുരം : വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഗിണി മഹോത്സവത്തിന്റെ തുടക്കം ഉദ്ഘാടനം ക്ഷേത്ര സംരക്ഷണസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് രാധാകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു .ക്ഷേത്ര ചെയർമാൻ ജയരാജ്, സുരേഷ് കുമാർ ട്രസ്റ്റ് പ്രസിഡന്റ്, ബിനു വൈസ് പ്രസിഡന്റ് മാതൃസമിതി, മാതൃസമിതി രക്ഷാധികാരി സുനി എസ് എഫ്, വസന്ത, വിഴിഞ്ഞം പോർട്ട് വികസന സമിതി ജോയിൻ സെക്രട്ടറി ഹാർബർ വിജയൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു, ക്ഷേത്രപൂജകൾക്കും ക്ഷേത്ര കലാപരിപാടികൾക്ക് മുൻതൂക്കം നൽകി ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 14 ഒറിയോടിയോടുകൂടി സമാപിക്കും.