ഭക്ഷണശേഷം നടക്കാറുണ്ടോ, എങ്കില്‍
വ്യായാമം ഭക്ഷണം പോലെ തന്നെ ശരീരത്തിനും ചര്‍മത്തിനുമെല്ലാം അത്യാവശ്യമാണ്. പല രോഗങ്ങളേയും പടി കടത്താന്‍ ഇതേറെ പ്രധാനപ്പെട്ടതാണ്. വ്യായാമത്തില്‍ തന്നെ ആര്‍ക്കും എപ്പോഴും ചെയ്യാവുന്ന ഒന്നാണ് നടത്തം എന്ന വ്യായാമം. നടക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്ലതാണ്. പലരും പല സമയത്താണ് നടക്കുക. ഭക്ഷണശേഷം നടക്കുന്നത് പലര്‍ക്കുമുള്ള പതിവാണ്. എന്നാല്‍ ഭക്ഷണശേഷം നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത്തരത്തിലെ ചില കാര്യങ്ങളെക്കുറിച്ചറിയാം.ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് നല്ലതുതന്നെയാണ്. ഇത് ദഹന പെട്ടെന്നാക്കുന്നു. ഊര്‍ജം വര്‍ദ്ധിയ്പ്പിയ്ക്കാനും തടി നിയന്ത്രിയ്ക്കാനുമെല്ലാം ഇത് മികച്ചതാണ്. ഭക്ഷണം കഴിച്ച ശേഷം ഉടന്‍ നടക്കാതെ പത്തുപതിനഞ്ച് മിനിറ്റ് ഇരുന്നതിന് ശേഷം മാത്രം നടക്കുക. ഇത് ദഹനം തുടങ്ങുവാനും വയറിന്റെ അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.ഭക്ഷണശേഷം സിംപിള്‍ രീതിയില്‍ നടക്കുന്നതാണ് നല്ലത്. കൂടുതല്‍ സ്പീഡിലോ വ്യായാമം ചെയ്യുന്ന രീതിയിലോ നടക്കാതിരിയ്ക്കുക. ശരീരം വല്ലാതെ ഇളകുന്ന രീതിയിലെ നടപ്പ് ഒഴിവാക്കണം. കഠിനമായ വ്യായാമമുറകള്‍ ഭക്ഷണശേഷം ഒഴിവാക്കുന്നതാണ് നല്ലത്.കൈകള്‍ ചെറുതായി ചലിപ്പിച്ചും സ്‌ട്രെച്ച് ചെയ്തുമുള്ള തരം നടപ്പ് ശീലിയ്ക്കാം. ഇത് ശരീരത്തിന് ആയാസമുണ്ടാക്കില്ല. നല്ലതുപോലെ ശ്വാസമെടുത്ത് നടക്കാന്‍ ശ്രമിയ്ക്കുക. ഇത് ഓക്‌സിജന്‍ ശരീരത്തില്‍ വേണ്ടതുപോലെയെത്താന്‍ നല്ലതാണ്. നടക്കുമ്പോള്‍ ബ്രീത്തിംഗ് വ്യായാമം ചെയ്യുന്നത് മനസിന്റെ സുഖത്തിനും നല്ലതാണ്.നടക്കുമ്പോള്‍ ശരീരത്തിന് ബുദ്ധിമുട്ട് തോന്നിയാല്‍ അല്‍പനേരം ഇരുന്നിട്ടോ വിശ്രമിച്ചിട്ടോ നടക്കാം. ഇത്തരം നടപ്പ് ഗുണം നല്‍കും.പാട്ടു കേട്ട് നടക്കുന്നതും മറ്റുള്ളവരുടെ കൂട്ടത്തില്‍ സംസാരിച്ച് നടക്കുന്നതും പ്രകൃതി ആസ്വദിച്ച് നടക്കുന്നതുമെല്ലാം നല്ലതാണ്. ഭക്ഷണശേഷം നടക്കുമ്പോള്‍ നടപ്പ് നിങ്ങള്‍ക്ക് ആയാസകരമാകാതെ നോക്കുന്നതാണ് പ്രധാനം.