ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ പ്രഖ്യാപനവുംകുടുംബ സംഗമവും

Spread the love

*മീനാങ്കൽ

വിവിധ കല-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു

ആര്യനാട് : സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും നിരാലംബർക്കും സ്നേഹത്തണൽ തീർക്കാൻ കരുതലിന്റ സഹായഹസ്തവുമായി മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനവും കുടുംബ സംഗമവും പറണ്ടോട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് മുൻ ജില്ല വിദ്യാഭ്യാസ ഓഫീസർ, രാജ് കുമാർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. ട്രസ്റ്റിന്റെ ഭാഗമായി നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകൽ, ആരോഗ്യ മേഖലയിൽ സേവന പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ട്രസ്സ് പ്രഖ്യാപനം നടത്തികൊണ്ട് മീനാങ്കൽ കുമാർ പറഞ്ഞു.

രാഷ്ട്രീയ – മത – സമുദായിക അതിർ വരമ്പുകളില്ലാതെ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുകയും കല, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ വിവിധ ആളുകൾ ട്രസ്റ്റിന്റെ ഭാഗമായി അണിനിരക്കുകയും ചെയ്യുന്നതോടെ സമൂഹത്തിൽ വിവിധ തലത്തിൽ പ്രകത്ഭരായ വ്യക്തികളുടെ സേവനങ്ങൾ വേഗത്തിൽ നീതിയുക്തമായി ജനങ്ങളിലേക്ക് ലഭ്യമാക്കാൻ സംഘടനയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ വിതുര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ വിദ്യാസാഗർ, എൻ പങ്കജാക്ഷൻ, മുൻ കുറ്റിച്ചൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കൃഷ്ണ പിള്ള, എസ് എൻ ഡി പി ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, അഡ്വ. ഉബൈസ് ഖാൻ, കൊടുങ്ങാനൂർ വിജയൻ, ഊക്കോട് കൃഷ്ണൻ കുട്ടി, ബാലരാമപുരം സലീം, കെ കെ രതീഷ്, കോട്ടയ്ക്കകം പ്രവീൺ, മേമല വിജയൻ തുടങ്ങിയ കലാ – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സംഘാടക സമിതി
രക്ഷാധികാരികളായ
ശ്രീ. ടി ജി പ്രതാപ്,
ശ്രീ. വി ചന്ദ്രബാബു, ശ്രീ. എസ് സജികുമാർ, ശ്രീ. പി അശോക് കുമാർ (ചെയർമാൻ), ശ്രീ. മീനാങ്കൽ സന്തോഷ്‌(ജനറൽ കൺവീനർ), കൺവീനർമാർമാരായ
ശ്രീ. ഡോ. അഭിനന്ദ്,
ശ്രീ. എസ് ഭുവനേന്ദ്രൻ, ശ്രീ. കല്ലാർ അജിൽ, ശ്രീ. കെ റിജാസ്, ശ്രീ. നസീം ബി പറണ്ടോട്, ശ്രീ. ഷിബി മാത്യു, ശ്രീ. അമല എം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *