നിരവധി മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി

Spread the love

തിരുവനന്തപുരം : നിരവധി മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. മുപ്പത് വർഷമായി ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളിയെയാണ് പാറശാല പോലീസ് പിടികൂടിയത്. പളുകൽ തേരുപുറം സ്വദേശി ജയകുമാറാണ് പോലീസ് വലയത്തിലാക്കിയത്. 1996 കാലഘട്ടത്തിൽ കൊടങ്ങാവിളയിലെ വീട് കുത്തിതുറന്ന് പത്ത് പവനിലധികം സ്വർണ്ണവും പണവും കവർന്ന കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പ്രതി കടന്നു കളയുകയായിരുന്നു.പേരും രൂപവും മാറ്റി നടക്കുകയായിരുന്ന പ്രതിയെ കണ്ടുപിടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ ഒരു സാങ്കേതിക വിദ്യയും പ്രതി ഉപയോഗിക്കാത്തത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.തിരുവന്തപുരം ജില്ലക്ക് പുറമേ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാള്‍ ജീവിച്ചിരുന്നത്.ഈയടുത്ത് കാട്ടാക്കടയിലെ പെണ്‍ സുഹ്യത്തിനെ കാണാന്‍ പ്രതി വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പ്രതിക്കായി വലവിരിച്ചത്. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *