സ്വകാര്യ ഹോട്ടലിലെ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ നെയ്യാറ്റിൻകര പോലീസ് പിടികൂടി
നെയ്യാറ്റിൻകര : സ്വകാര്യ ഹോട്ടലിലെ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ നെയ്യാറ്റിൻകര പോലീസ് പിടികൂടി. ആലംപറ്റ മേലേ കോട്ടൂർ സ്വദേശി ശ്രീകുമാർ (43) നെയാണ് പോലീസ് പിടികൂടിയത് . പെരുമ്പഴുതൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് പ്രതി ഭക്ഷണം കഴിച്ച പൈസ ചോദിച്ചപ്പോഴാണ് കടയുടെമ്മയും അയാളുടെ ഭാര്യയെയും പ്രതി ശ്രീകുമാർ ആക്രമണത്തിന് ഇരയാക്കിയത്. നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണ് പ്രതി ശ്രീകുമാർ എന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.