നെയ്യാറ്റിൻകര കാർഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സഹകരണ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് T-417-ൽനടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ സംഘർഷം.ബാങ്കിൽ കള്ളവോട്ട് ചെയ്യാൻ എൽ .ഡി.എഫ് പ്രവർത്തകർ എത്തിയെന്ന് യു.ഡി.എഫ് ആരോപിച്ചാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് യു.ഡി.എഫ് പ്രവർത്തകരും എൽ.ഡി.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് നെയ്യാറ്റിൻകര സി.ഐ അടങ്ങുന്ന പോലീസ് എത്തിയാണ് സംഘർഷം ശാന്തമാക്കിയത്. അതേസമയം കള്ളവോട്ട് ചെയ്യാൻ എത്തിയ ഏഴ് എൽ.ഡി.എഫ് പ്രവർത്തകരെയും ഒരു യുഡിഎഫ് പ്രവർത്തകനെയും പോലീസ് പിടികൂടി.