റോഡരികിൽ സൂക്ഷിച്ച ലക്ഷങ്ങളുടെ ടെലിഫോൺ ഓപ്റ്റിക്കൽ ഫൈബർ കേബിൾ വാഹനത്തിൽ മോഷ്ടിച്ചു

Spread the love

ഉളിക്കൽ: റോഡരികിൽ സൂക്ഷിച്ച ലക്ഷങ്ങളുടെ ടെലിഫോൺ ഓപ്റ്റിക്കൽ ഫൈബർ കേബിൾ വാഹനത്തിൽ മോഷ്ടിച്ചു കൊണ്ടുവന്ന മൂന്ന് ആസാം സ്വദേശികൾ പയ്യന്നൂരിൽ പിടിയിൽ. തൃക്കരിപ്പൂർ ഒളവറയിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്നആസാംബരാംപൂർബർനഗർ സ്വദേശികളായ ആമീർ അലി (37), റഫീഖ് അലി ( 32), റാജുൾ ഇസ്ലാം (33) എന്നിവരെയാണ് പയ്യന്നൂരിൽ വെച്ച് ഉളിക്കൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ സി.ആർ.അനിൽകുമാർ, എസ് ഐ.വി.കെ.റസാഖ്, എ.എസ്.ഐ.വേണുഗോപാലൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞതിരഞ്ഞെടുപ്പ് കാലത്ത് ഉളിക്കൽ ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിൽ നിന്നുമാണ് പിക് അപ്പിലെത്തിയ സംഘം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന കേബിളുകൾ മോഷ്ടിച്ച് കടത്തികൊണ്ടു വന്നത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിൽ പരിശോധിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ മോഷണമുതലുമായി വാഹനത്തിൽ പ്രതികൾ തളിപ്പറമ്പ് പയ്യന്നൂർ ഭാഗത്തേക്ക് വന്നതായി കണ്ടെത്തി.തുടർന്ന് നടത്തിയ പരിശോധനയിലാണ് തൃക്കരിപ്പൂർ ഒളവറയിലെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന പ്രതികളെ സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *