ലോകകപ്പ് 2023ന്റെ ഫൈനല്‍ : ബെര്‍ത്ത് ഇന്ത്യയ്ക്ക് സമ്മാനിച്ച് മുഹമ്മദ് ഷമി
ലോകകപ്പ് 2023ന്റെ ഫൈനല്‍ ബെര്‍ത്ത് ഇന്ത്യയ്ക്ക് സമ്മാനിച്ച് മുഹമ്മദ് ഷമി. ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റും ശതകം നേടിയ ഡാരില്‍ മിച്ചലിനെയും പുറത്താക്കി ഇന്ത്യയുടെ സീനിയര്‍ പേസര്‍ ടീമിനെ ഫൈനലിലേക്ക് എത്തിയക്കുകയായിരുന്നു. അവസാന രണ്ട് വിക്കറ്റും നേടി ഷമി മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് നേടിയത്. 48.5 ഓവറില്‍ ന്യൂസിലന്റ് 327 റണ്‍സ് മാത്രം നേടിയപ്പോള്‍ ഇന്ത്യ 70 റണ്‍സിന്റെ വിജയം ആണ് സ്വന്തമാക്കിയത്.ഡെവണ്‍ കോണ്‍വേയെയും രച്ചിന്‍ രവീന്ദ്രയെയും ഷമി പുറത്താക്കിയപ്പോള്‍ ന്യൂസിലാന്റ് 39/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഡാരില്‍ മിച്ചല്‍ കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് ന്യൂസിലന്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. ഇരുവരും അനായാസം ബാറ്റ് വീശിയപ്പോള്‍ മത്സരം ന്യൂസിലന്റിന്റെ പക്ഷത്തേക്ക് മാറുകയായിരുന്നു.181 റണ്‍സാണ് കെയിന്‍ വില്യംസണ്‍ ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ നേടിയത്. ഓപ്പണര്‍മാരെ പുറത്താക്കിയ ഷമി തന്നെ വില്യംസണെയും പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 69 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്. കെയിന്‍ വില്യംസണിനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച ഷമി അതേ ഓവറില്‍ ടോം ലാഥമിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.അഞ്ചാംം വിക്കറ്റില്‍ മിച്ചലും ഫിലിപ്പ്‌സും 75 റണ്‍സ് നേടിയെങ്കിലും ജസ്പ്രീത് ബുംറ ബൗളിംഗിലേക്ക് തിരിച്ചെത്തി ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 33 പന്തില്‍ 41 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്‌സിനെയാണ് ബുംറ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ കുല്‍ദീപ് യാദവ് മാര്‍ക്ക് ചാപ്മാനെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. 134 റണ്‍സ് നേടിയ മിച്ചല്‍ മൊഹമ്മദ് ഷമിയുടെ അഞ്ചാമത്തെ വിക്കറ്റായപ്പോള്‍ ഇന്ത്യ മത്സരം പോക്കറ്റിലാക്കി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 397 റണ്‍സാണ് നേടിയത്. എപ്പോഴത്തേയും പോലെ മികച്ച തുടക്കം നല്‍കിയ ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 47) മടങ്ങുന്നത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 8.2 ഓവറില്‍ 71 റണ്‍സ് നേടിയിരുന്നു.പിന്നാലെ കോലി ക്രീസിലേക്ക്. കോലി സൂക്ഷിച്ച് കളിച്ചപ്പോള്‍ ഗില്‍ ഒരറ്റത്ത് ആക്രമണം തുടര്‍ന്നു. എന്നാല്‍ അധികനേരം അദ്ദേഹത്തിന് ക്രീസില്‍ തുടരനായില്ല. മുംബൈയിലെ കനത്ത ചൂടില്‍ തളര്‍ന്ന ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. മടങ്ങുമ്പോള്‍ മൂന്ന് സിക്സും എട്ട് ഫോറും ഗില്‍ നേടിയിരുന്നു. വൈകാതെ കോലി തന്റെ അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. 113 പന്തുകള്‍ നേരിട്ട കോലി 117 റണ്‍സാണ് ഒന്നാകെ നേടിയത്. രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്. 48-ാം ഓവറില്‍ ശ്രേയസ് അയ്യരും സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്സും നാല് ഫോറും നേടി. 49-ാം ഓവറില്‍ ട്രന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് മടങ്ങുന്നത്. സൂര്യകുമാര്‍ യാദവ് (1) അവസാന ഓവറില്‍ മടങ്ങി. ഗില്ലിനൊപ്പം കെ എല്‍ രാഹുല്‍ (39) പുറത്താവാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.