ലെൻസ്ഫെഡിന്റെ പത്താമത് തിരുവനന്തപുരം ജില്ലാ സമ്മേളനം നവംബർ 15 ന് പ്രശാന്ത് ഹോട്ടലിൽ വച്ച് നടന്നു.

Spread the love

കേരള സർക്കാരിൻറെ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായി സമൂഹത്തിലെ വികസന രംഗത്ത് ആധുനിക സാങ്കേതികവിദ്യ സംഭാവന ചെയ്യുന്നവരും കേരള സർക്കാരിൽ നിന്നും ലൈസൻസ് എടുത്തിട്ടുള്ളവരുമായ ആർക്കിടെക്ട് എൻജിനിയേഴ്സ് സൂപ്പർവൈസേസ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് പതിനാറായിരത്തിൽ അധികം അംഗങ്ങളുള്ള ട്രേഡ് യൂണിയൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ ലെൻസ്ഫെഡ് ഈ വർഷം 25 വാർഷിക സിൽവർ ജൂബിലി ആഘോഷിക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയുടെ പത്താമത് സമ്മേളനം നവംബർ 15 ന് രാവിലെ 9.30 ന് പി എം ജിയിൽ ഉള്ള പ്രശാന്ത് ഹോട്ടലിൽ വച്ച് നടന്നു. സമ്മേളനം അഡ്വ. ഐ ബി സതീഷ് എം ൽ എ ഉൽഘാടനം ചെയ്തു സമ്മേളനത്തിൽ വച്ച് തിരുവനന്തപുരം ജില്ലയുടെ പുതിയ പ്രസിഡന്റായി അനിൽ കുമാറിനെയും സെക്രട്ടറിയായി വിജയകുമാറിനെയും ട്രെഷററായി ആർ രാജേന്ദ്രനെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *