സംസ്ഥാന പോലീസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ
സംസ്ഥാന പോലീസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 ഉദ്യോഗസ്ഥർ. കേരളാ പോലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ 12 ആത്മഹത്യാ ശ്രമങ്ങൾ നടന്നതായും കണക്കിലുണ്ട്. ജോലി സമ്മർദത്തിനൊപ്പം കുടുംബപ്രശ്‌നങ്ങളും ആത്മഹത്യകൾക്ക് കാരണമാണ്. ജീവിതം അവസാനിപ്പിക്കുന്ന പോലീസുകാരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണ്. പോലീസുകാർക്കിടയിൽ മാനസിക സമ്മർദമേറുന്നു എന്ന ചർച്ചകൾക്കിടെയാണ് കഴിഞ്ഞ വർഷങ്ങളിൽ ആത്മഹത്യ ചെയ്തവരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേർ സിവിൽ പോലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പോലീസ് ഓഫീസർമാരും 8 ഗ്രേഡ് എസ് ഐമാരും ഒരു എസ് എച്ച് ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്.