തമിഴ്‌നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു
തമിഴ്‌നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാരി സെൽവം(23), കാർത്തിക(21) എന്നിവരാണ് കൊല്ലപ്പെട്ടത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും ഒരേ ജാതിയിൽ നിന്നുള്ളവരാണെങ്കിലും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതാണ് കാർത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിർത്തത്ഇന്നലെ സന്ധ്യയോടെയാണ് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ദമ്പതികളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ യുവതിയുടെ ബന്ധുക്കളാണ് പിന്നിലെന്നും യുവതിയുടെ അമ്മാവനടക്കം പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൂത്തുക്കുടി എസ് പി അറിയിച്ചു.