2024ല്‍ രാജ്യത്ത് കോണ്‍ഗ്രസും മതനിരപേക്ഷ സര്‍ക്കാരും അധികാരത്തിൽ തിരികെ വരുമെന്ന് രാഹുൽ ഗാന്ധി : അഴിമതി ഭരണത്തിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്ന് അമിത് ഷാ
ഡൽഹി: 2024ല്‍ രാജ്യത്ത് കോണ്‍ഗ്രസും മതനിരപേക്ഷ സര്‍ക്കാരും അധികാരത്തിൽ തിരികെ വരുമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ജനങ്ങളെ എല്ലാ കാലത്തും തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമവും വിലപോകില്ലെന്നും ദക്ഷിണേന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് മടങ്ങി വരുന്ന കാഴ്ച യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.എന്നാൽ, 2024ല്‍ നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഏത് വിധത്തിലും അധികാരത്തിലെത്തി അഴിമതിയ്ക്ക് എതിരായുള്ള നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കോണ്‍ഗ്രസ് ശ്രമം വിലപോകില്ലെന്നും ഹിന്ദി ഹൃദയ ഭൂമിയിലെല്ലാം താമര വിരിയുമെന്നും അമിത് ഷാ വിശദമാക്കി. രാജ്യത്തെ ജനങ്ങള്‍ക്ക് കുടുംബ വാഴ്ചയിലേക്കും അഴിമതി ഭരണത്തിലേക്കും മടങ്ങാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.